Campaign

Recycle Kerala

വീട്ടിലെ പഴയ സാധനങ്ങൾ, വായിച്ചു കഴിഞ്ഞ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ ശേഖരിക്കും. വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മഴക്കാലത്തിനു മുൻപ് പാഴ്‌വസ്തുക്കൾ മാറ്റണം. ഇല്ലെങ്കിൽ രോഗങ്ങൾ വന്നേക്കും. കളയാൻ കരുതിവച്ച
ആക്രി സാധനങ്ങൾ ഞങ്ങൾക്ക് തരൂ...നാടിന്റെ പുനര്നിര്മ്മാണത്തിനായി ഉപയോഗിക്കാം.
നിങ്ങളുടെ വീട്ടിലൊ പറമ്പിലോ ജോലിയുണ്ടോ, ഞങ്ങൾ വരാം. നിങ്ങൾ തരുന്ന കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും.
നാട്ടിലെ വിഭവങ്ങൾ, തേങ്ങയും മാങ്ങയും ചേനയും ചേമ്പുമെല്ലാം ശേഖരിച്ചു വിറ്റും ഡിവൈഎഫ്ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.
ഓട്ടോറിക്ഷയോ വാഹനങ്ങളോ ഓടിക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഒരു ദിവസം ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി അവന്റെ വാഹനം ഓടും, കടയും മറ്റ് സ്ഥാപനങ്ങളുമുള്ള പ്രവർത്തകർ തന്റെ
സംരംഭം ഒരു ദിവസം സിഎംഡിആർഎഫിനായി മാത്രം പ്രവർത്തിപ്പിക്കും.
അങ്ങനെ ഓരോ സഖാവും അയാളുടെ ഉപജീവന മാർഗം ഒരു ദിനം നാടിനായി സമർപ്പിക്കും. ഈ നല്ല കാര്യത്തിന് നിങ്ങളെയും ക്ഷണിക്കുന്നു.
ലോക് ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ വിരസത മാറ്റാൻ ഡിവൈഎഫ്ഐ നടത്തിയ "ലോക് ആർട്സിൽ" നിർമ്മിച്ച കരകൗശല വസ്തുക്കളും പെയിന്റിങ്ങും വില്പന നടത്തിയും പണം ശേഖരിക്കും..
ഇങ്ങനെ വൈവിധ്യമാർന്ന സാധ്യതകൾ തിരയുകയാണ് ഡിവൈഎഫ്ഐ. എല്ലാ വീട്ടിലും പാഴ്‌വസ്തുക്കൾ കാണും. അതുകൊണ്ട് എല്ലാ കുടുംബങ്ങൾക്കും ദുരിതാശ്വാസ നിധിയുടെ ഭാഗമാകാൻ സാധിക്കും. തുരുമ്പ് പിടിച്ച പഴയ വസ്തുക്കൾ കേരളത്തിന്റെ പുനര്നിര്മാണത്തിന് പുനരുപയോഗിക്കാം... റീസൈക്കിൾ കേരള
 
 
 
DYFI STATE COMMITTEE proudly introducing a new movement for Kerala called “RECYCLE KERALA” . This is a multi faced movement. We knows that our State facing serious financial struggles because of Covid-19 , same time the public also facing the same problem .We should face this pain and to overcome this pandemic time. State need money to help the poor and paralyzed people. Last few years, we the people of Kerala shown the spirit of unity to the world during the time of Okhi Cyclone and flood. This time also the people of Kerala doing the same. The Covid -19 destroyed our public spaces and our gatherings; the entire world is expecting an unpredicted future. But we wanted to move forward .We can’t stop here. We shall overcome. So DYFI State committee decided to introduce this project