News

മീനച്ചിലാറിനെ വീണ്ടെടുക്കാനായി ഡി.വൈ.എഫ്.ഐയുടെ ബൃഹത് കാമ്പയിൻ

മാലിന്യം നിറഞ്ഞും ഒഴുക്ക് നിലച്ചും ശോചനീയാവസ്ഥയിലായിരുന്ന മീനച്ചിലാറിനെ വീണ്ടെടുക്കാനായി ഡി.വൈ.എഫ്.ഐ. ഇതിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനച്ചിലാറിൻ്റെ പൂഞ്ഞാർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങൾ ശുചീകരിച്ചു.  കേരളത്തിൻ്റെ പ്രത്യേകതകളായി അറിയപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുന്നതിനും കാർഷിക രംഗത്ത് പുത്തനുണർവ്വ് സൃഷ്ടിക്കുന്നതിനും ഡി.വൈ.എഫ്.ഐ സംസ്ഥാനത്താകെ ജനകീയ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

മീനച്ചിലാർ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കരയിൽ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി.എൻ വാസവൻ നിർവഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് കെ.ആർ അജയ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സജേഷ് ശശി, ദ്രോണാചാര്യ കെ.പി തോമസ് മാഷ്, ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗങ്ങളായ എൻ.അനിൽകുമാർ, എം.എ റിബിൻ ഷാ, ജെയ്ക്ക് സി.തോമസ്, അജ്മൽ പി.മുഹമ്മദ്, ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, പ്രസിഡന്റ് പ്രഭാത് രാജ് എന്നിവർ പങ്കെടുത്തു.