Gallery

project

ഞങ്ങളുണ്ട്

ഓരോ ദിവസവും പുതിയ പ്രതിസന്ധികൾ...
വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നു.,

വീട്ടിലിരുന്ന് ചെയ്യാനാകാത്ത, കൂലിപ്പണിയോ പരമ്പരാഗത തൊഴിലുകളോ വഴിയോരക്കച്ചവടമോ, മറ്റോ ആശ്രയിക്കുന്ന തൊഴിലാളികളും സാധാരണക്കാരും ജോലിക്ക് പോകാനാകാത്ത അവസ്ഥയിൽ, അവരുടെ വരുമാനം നിലച്ചേക്കാം,
ക്രമേണെ അവർ പട്ടിണി അയേയ്ക്കാം...

വിപണിയിലും, കമ്പോളത്തിലും തിരക്ക് കുറയുമ്പോൾ അവിടങ്ങളിൽ വരുമാനം കണ്ടെത്തിയിരുന്ന മനുഷ്യരുണ്ട്. അവർ നിരീക്ഷണത്തിലാകില്ല, രോഗബാധിതരും ആകണമെന്നില്ല, പക്ഷെ, അവരുടെ വരുമാനം കുറയുകയോ, നിലക്കുകയോ ചെയ്ത് ആ വയറുകൾ ഭക്ഷണം തേടുന്നുണ്ടാകാം...
അതിഥി തൊഴിലാളികളുടെ കാര്യം നോക്കൂ..
തൊഴിൽ നഷ്ടപ്പെട്ടാൽ അവർ പട്ടിണിയാകും. അവരും വിശക്കാൻ പാടില്ല.

സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടൽ നടത്തുന്നു.അതിനു പിന്തുണയായി നാമാകെ ഒരുമിച്ചു നിൽക്കണം. പ്രളയകാലത്തെ പ്രതിസന്ധികളെ മറികടക്കാൻ മുന്നിട്ടിറങ്ങിയ യവ്വനം ഇന്നും സർക്കാരിന്റെ പിന്നിൽ അണിനിരക്കണം.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളിൽ നിന്നാണ് ഇത്തരം ഒരാശയത്തിലേയ്ക്ക്
ഡിവൈഎഫ്ഐ കടന്നത്.

"ഇന്ന് കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. പക്ഷേ, നാളെ അങ്ങനെയാകണമെന്നില്ല. ഇതിനേക്കാൾ കാര്യങ്ങൾ മോശമാകുന്ന അവസ്ഥയെ നാം ഇപ്പോഴേ കാണണം. കൂടുതൽ പേർ രോഗബാധിതരോ നിരീക്ഷണത്തിലോ ആകുന്ന സാഹചര്യത്തെ നാം നേരിടാൻ സജ്ജമാകണം "
നിരീക്ഷണത്തിൽ ഉള്ളവർക്കും ഒറ്റപ്പെടുന്നവർക്കും സേവനങ്ങൾ എത്തിക്കാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് എന്നു കൂടി അദ്ദേഹം സൂചിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളിൽ നിന്നും ഡിവൈഎഫ്ഐ ഊർജ്ജമുൾക്കൊള്ളുന്നു.
നമുക്കരികിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ, വരുമാനം നിലയ്ക്കുമ്പോൾ പട്ടിണിയിൽ കഴിയേണ്ടിവരരുത്. ഇനിയും ഏത് പ്രതിസന്ധിയുണ്ടായാലും,
കൂടുതൽ പേർ വരുമാനമില്ലാതാവുകയോ, കൂടുതൽ പേർ രോഗബാധിതരോ, നിരീക്ഷണത്തിലോ ആയാലും

നിങ്ങൾ ഒറ്റക്കാകില്ല, "ഞങ്ങളുണ്ട്"
നിരീക്ഷണത്തിലുള്ള നിങ്ങൾക്ക്
ഒരടിയന്തിര സേവനം, "ഞങ്ങളുണ്ട്"

ഇരുപത്തിനാല് മണിക്കൂറും സേവന സന്നദ്ധരായി ഡിവൈഎഫ്ഐ പ്രവർത്തകർ.
ജില്ലാ, ബ്ലോക്ക് കമ്മിറ്റികളിൽ പ്രത്യേക ഹെൽപ്‌ലൈൻ വോളന്റിയർമാർ.
ഈ പ്രവർത്തനങ്ങളെയാകെ നിയന്ത്രിക്കാൻ സംസ്ഥാന കേന്ദ്രത്തിൽ
24/7പ്രവർത്തിക്കുന്ന കാൾ സെന്റർ.

ദുരന്തത്തെ നേരിടാം ഒറ്റക്കെട്ടായി..

പ്രയപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരെ, ഒരുദിനം പോലും മുടങ്ങാതെ ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പ് മാറ്റിയവരാണ് നമ്മൾ.
രക്തം കിട്ടാതെ ഒരു ജീവൻ പോലും നഷ്ടപ്പെടാതെ കാവൽ നിന്നവർ നമ്മൾ,
കൊറോണഭീതിയിൽ രക്തം നല്കാൻ അറച്ചുനിന്നവരുടെ ഭീതിമാറ്റിയവർ നമ്മൾ...
മറ്റൊരു സാമൂഹ്യ ദൗത്യത്തിലേക്ക്...

"ഞങ്ങളുണ്ട് "